പറക്കോട്ടെ വീട്ടില്‍ ഉത്ര ക്രൂരമായ മർദ്ദനത്തിന് ഇരയായി.
News

പറക്കോട്ടെ വീട്ടില്‍ ഉത്ര ക്രൂരമായ മർദ്ദനത്തിന് ഇരയായി.

ഉത്ര പറക്കോട്ടെ വീട്ടില്‍ പറക്കോട്ടെ വീട്ടില്‍ സൂരജില്‍ നിന്നും ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നതായി ഉത്രയുടെ രക്ഷിതാക്കടെ മൊഴി. പലവട്ടം ഉത്രയെ പറക്കോട്ടെ വീട്ടില്‍ സൂരജ് മര്‍ദിച്ചിരുന്നു. പണം ആവശ്യമുള്ളപ്പോള്‍ ഭാര്യയെ ഉപദ്രവിക്കുക പതിവായിരുന്നു. ഉത്രയുടെ മാതാപിതാക്കളായ വിജയസേനും മണിമേഖലയും പറയുന്നു. പണത്തിന്റെ ആവശ്യത്തിന് ഭര്‍തൃഗൃഹത്തില്‍ മകള്‍ ഉത്ര മാനസിക-ശാരീരിക പീഡനം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം നടത്താൻ വരെ ചിന്തിച്ചിരുന്നു. വിവാഹമോചനം കുടുംബം ആഗ്രഹിച്ചതും സൂരജിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്തതും ഈ സാഹചര്യത്തിലാണ്. എന്നാല്‍, വിവാഹമോചനത്തെ സൂരജ് എതിര്‍ത്തു. ഉത്രയുടെ പേരിലുള്ള സ്വത്തും പണവുമായിരുന്നു സൂരജ് ലക്ഷ്യമാക്കിയത്. കുടുംബ ഓഹരിയായി ഉത്രയ്ക്ക് ലഭിക്കുന്ന മൂന്നര ഏക്കര്‍ ഭൂമിയും ഉത്രയുടെ മാതാവ് മണിമേഖല സര്‍വിസില്‍നിന്ന് വിരമിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഷെയറിലും സൂരജ് കണ്ണ് വെച്ചിരുന്നു.

ഉത്ര ഇല്ലാതാവുകയും സ്വത്തുക്കള്‍ മുഴുവന്‍ കുഞ്ഞിന്റെ പേരിലേക്ക് മാറുകയും അവ നോക്കിനടത്തുകയുമായിരുന്നു പ്രതിയുടെ ഉദ്ദേശം. വിവാഹമോചനം നടന്നാല്‍ സ്വത്ത് വിനിയോഗിക്കാനുള്ള മോഹം പൊലിയും. ഒപ്പം ഇതുവരെ കൈപ്പറ്റിയിട്ടുള്ള സ്വത്തുക്കളും പണവും സ്വര്‍ണവും
ഒക്കെ തിരികെ നല്‍കേണ്ടിയും വരും. വിവാഹമോചനത്തിന് തയാറാകണമെന്ന ഉത്രയുടെ രക്ഷിതാക്കളുടെ ആവശ്യമാണ് അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതം. വിവാഹമോചനത്തിന് സമ്മതിച്ചാല്‍ സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പോക്കറ്റ് മണിയും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
അതേസമയം, ഉത്രയെ ആദ്യം പാമ്പ് കടിച്ച മാര്‍ച്ച്‌ 2ന് രാവിലെ അടൂര്‍ ഫെഡറല്‍ ബാങ്കില്‍ ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ തുറന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ 21 പവന്‍ സ്വര്‍ണം ഉത്രയുടെ രക്ഷിതാക്കള്‍ തിരികെ വാങ്ങിയതായും പറയുന്നു. ഉത്രയുടെ മകന്‍ ധ്രുവിന്റെ ചരടുകെട്ടിന് ലഭിച്ച 12 പവന്‍ സ്വര്‍ണവും സൂരജിന്റെ കൈവശമാണെന്ന വിവരവും പൊലിസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഭർത്താവ് സൂരജ് മയങ്ങാനുള്ള മരുന്നു നൽകിയതായി അന്വേഷണസംഘം പറയുന്നുണ്ട്. ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചെങ്കിലും ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരിശോധന ഫലത്തിനായി അന്വേഷണസഘം കാത്തിരിക്കുകയാണ്. കേസിൽ സൂരജിന്‍റെ കുടുംബാംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും.
പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നൽകിയതായി സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സൂരജ് അടൂരിൽ ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയത്.

Related Articles

Post Your Comments

Back to top button