പാലക്കാട് സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
GulfObituary

പാലക്കാട് സ്വദേശിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജിനു ചന്ദ്രൻ

പാലക്കാട് ലക്കിടി മംഗലം സ്വദേശി സൗപർണികയിൽ ജിനു ചന്ദ്രനെ (39) അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
അഡ്നോക് റിഫൈനിങ് കമ്പനിയുടെ റുവൈസ് ഏരിയ സർവീസസ് ഡിവിഷനിൽ ‍പ്രൊജക്ട് ഡവലപ്മെന്റ് എൻജിനീയറായിരുന്നു.
കോവിഡ് ജാഗ്രതയുടെ ഭാഗമായി റുവൈസിലെ താമസ സ്ഥലത്തിരുന്ന് (വർക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടു ദിവസമായി ആരുമായും ബന്ധപ്പെട്ടിരുന്നില്ല. ഇതേതുടർന്നു പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബദാസായിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും. കുറ്റിപ്പുറം എംഇഎസ് കോളജ് മുൻ യൂണിയൻ ചെയർമാനായിരുന്ന ജിനു ആറു മാസം മുൻപാണ് അബുദാബിയിലെത്തിയത്. നേരത്തെ ഖത്തറിൽ ജോലി ചെയ്യവേ കെട്ടിടത്തിനു മുകളിൽനിന്ന് വീണ് തലയ്ക്കു പരുക്കേറ്റിരുന്നു. പരേതനായ കെ.പി. ചന്ദ്രശേഖരന്റെയും വി.കെ. വൽസലയുടെയും മകനാണ്. ഭാര്യ: സൗമ്യ. മക്കൾ: ദ്രുവ്, ദ്വാനി, ദ്വിതി.

Related Articles

Post Your Comments

Back to top button