പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ്.
News

പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ്.

ജോര്‍ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സിനിമാസംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ്. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇയാൾ പോയത്. വിവരം പുറത്തു വന്നതോടെ സംഘാംഗങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ്.

പൃഥ്വിരാജും സംഘവും തിരിച്ചെത്തിയ വിമാനത്തിലാണ് ഇയാളും മടങ്ങി വന്നിരുന്നത്. ആദ്യം എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററിലും പിന്നീട് വീട്ടിലും ഇയാൾ നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
നേരത്തേ ആടു ജീവിതം ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെ അറിയിച്ചിരുന്നത്തിനു പിറകേയാണിത്.

Related Articles

Post Your Comments

Back to top button