ആശുപത്രിയില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ /മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ബാന്ദ്ര ജില്ലാ ജനറല്‍ ആശുപ്രത്രിയിൽ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടിത്തമാണ് നാടിനെ നടുക്കിയ ദുരന്തമായി മാറിയത്.
പത്തോളം കുട്ടികളാണ് പൊള്ളലേറ്റ് മരിച്ചതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീപിടിത്തമുണ്ടായ യൂണിറ്റില്‍ നിന്നും ഏഴ് കുട്ടികളെ രക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. പ്രമോഗ് ഖാന്‍ദാത്തേ എ.എന്‍.ഐയോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിന് ഇരയായ കുട്ടികളെക്കുറിച്ചോ, രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനിലയെ കുറിച്ചോ ഉള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണവും അറിവായിട്ടില്ല.