ബിശ്വാസ്​ മേത്ത പുതിയ ചീഫ്​ സെക്രട്ടറി.
News

ബിശ്വാസ്​ മേത്ത പുതിയ ചീഫ്​ സെക്രട്ടറി.

സംസ്​ഥാനത്തെ പുതിയ ചീഫ്​ സെക്രട്ടറിയായി ബിശ്വാസ്​ മേത്തയെ സ്ഥാനമേൽക്കും. മെയ് 31ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്​ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമന​ തീരുമാനം. മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം തീരുമാനമായി.

നിലവിൽ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മേത്ത. 1986 ബാച്ച് ഐഎഎസ് കാരനാണ് ഡോ. വിശ്വാസ് മേത്ത. 2021ഫെബ്രുവരി 19വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണ്. 1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് വിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നു. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് വിശ്വാസ് മേത്തയെ നിയമിക്കാൻ തീരുമാനം എടുക്കുന്നത്. 1984 ബാച്ച് ഐഎഎസ് ഓഫീസറായ ടോം ജോസ് 2018 ജൂലൈയിലാണ് സംസ്ഥാനത്തിന്റെ 45ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.

Related Articles

Post Your Comments

Back to top button