മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം.
NewsKeralaHealth

മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വൈദുതി വകുപ്പു മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് മന്ത്രി മണിക്ക് ശസ്ത്രക്രിയ നടത്തിയത്.
വെള്ളിയാഴ്ച ഇ എൻ ടി വിഭാഗത്തിൽ ചെക്കപ്പിനായെത്തിയ മന്ത്രിയ്ക്ക് നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. 2019 ജൂലൈ മാസത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി മണിയെ അന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയയ്ക്കു ശേഷം മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദ് അറിയിച്ചു. കുറച്ചുകാലം മന്ത്രിക്ക് പൂർണ വിശ്രമം വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

Related Articles

Post Your Comments

Back to top button