

കൊല്ലം കുണ്ടറയില്‍ യുവാവിനെ റോഡിൽ വെച്ച് കുത്തികൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടവര്‍ കൊച്ചിയില്‍ വാഹന പരിശോധനക്കിടെ പിടിയിലായി. പ്രജീഷ്, ബിന്‍റോ സാബു എന്നിവരാണ് പൊലീസ് പിടിയിലായത്. സക്കീര്‍ ബാബുവാണ് ചൊവ്വാഴ്ച കുത്തേറ്റ് മരിച്ചത്. റൗഡി കുപ്പായം സ്വയം അണിഞ്ഞു നടന്നിരുന്ന സക്കീർ ബാബു, നിരവധി കേസുകളില്‍ പ്രതിയാണ്. പ്രതികളെ പൊലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി. പ്രജീഷിന്‍റെ ജിംനേഷ്യത്തില്‍ കയറി സക്കീര്‍ ബാബു ആക്രമണം നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രജീഷ് ചൊവ്വാഴ്ച റോഡിലിട്ട് സക്കീര്‍ ബാബുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. ശരീരത്തിൽ മുപ്പതോളം കുത്തുകൾ ഏറ്റിരുന്നു.
കൊലയ്ക്ക് ശേഷം പ്രജീഷ് സുഹൃത്തായ ബിന്‍റോയ്ക്കൊപ്പം കൊച്ചിയിലേക്ക് കടന്നു കളയുകയായിരുന്നു. പ്രതികള്‍ ജില്ല വിട്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനം വിടാന്‍ എളുപ്പമല്ലാത്തതിനാല്‍ വടക്കന്‍ ജില്ലകളിലേക്ക് പ്രതികള്‍ പോവാനുള്ള സാധ്യത കണക്കിലെടുത്താണ് വാഹന പരിശോധന കര്‍ശനമാക്കിയത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇവരെ പോലീസ് തൂക്കിയത്.
Post Your Comments