രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്‌ളാസ്സുകൾ തുടങ്ങുന്നു, 2800 കുട്ടികൾ പടിക്ക് പുറത്ത്.
NewsKeralaTechEducation

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്‌ളാസ്സുകൾ തുടങ്ങുന്നു, 2800 കുട്ടികൾ പടിക്ക് പുറത്ത്.

വിദ്യാഭ്യാസം എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും മൗലിക അവകാശമാണ്. സംസ്ഥാനത്ത് രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്‌ളാസ്സുകൾ വിക്ടേഴ്സ് ചാനലില്‍ ആരംഭിക്കുമ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറത്ത് വിട്ട കണക്ക് പ്രകാരം തന്നെ 2800 കുട്ടികൾക്ക് ഈ വിദ്യാഭ്യാസ സംവിധാനം നിഷേധിക്കപെടുകയാണ്. മെയ് അവസാനം ഒരു വാർത്ത മാധ്യമത്തോട് സംസാരിക്കവെ രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തും എന്നാണു മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നത്. ചില സന്നദ്ധ പ്രവർത്തകരും, സാംസ്കാരിക സംഘടനകളും, ജനപ്രതിനിധികളും മുന്നിട്ടിറങ്ങി നിർധനരായ വിദ്യാർത്ഥികൾക്ക് ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും, അത് ഇത് വരെ പൂർണ്ണമായതോതിൽ വിജയം കണ്ടെന്നു പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
സർക്കാർ കണക്കു പ്രകാരം തന്നെ 2800 വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് പുറത്താണ്. അവർക്ക് ഓൺലൈൻ പഠനം അക്ഷരാർത്ഥത്തിൽ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മേലയോര മേഖലയിലും ഉൾനാടൻ ഗ്രാമങ്ങളിലും ഉള്ള ഇതിലേറെ വരുന്ന എത്ര കുട്ടികൾക്ക് പുതിയ ഓൺലൈൻ വിദ്യാഭ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നത് വരും ദിവസങ്ങളിൽ അറിയാം.
പത്രപ്രസ്താവനകളിൽ കൂടിയോ ടിവി അഭിമുഖങ്ങളിൽ കൂടിയോ കൊട്ടിഘോഷിക്കുന്നതിൽ തീരുന്ന പ്രശ്നമല്ലിത്. സംസ്ഥാനത്തെ ഒരൊറ്റ വിദ്യാർത്ഥിക്കെങ്കിലും ഓൺലൈൻ വിദ്യാഭ്യാസം, ദാരിദ്ര്യത്തിന്റെയും,സാങ്കേതിക കുറവ് മൂലമോ കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദി സർക്കാർതന്നെയാണ്. സാമൂഹ്യ നീതിയായിരിക്കും ഇവിടെ ചോദ്യം ചെയ്യപ്പെടുക. പ്രഖ്യാപനങ്ങളിലൂടെ വായടച്ചാൽ തീരുന്നതല്ല ഇതൊക്കെ.

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനലില്‍ തുടങ്ങുകയാണ്. ഉറുദു, അറബി, സംസ്കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ക്ലാസ് കാണാന്‍ ടിവിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ ആദ്യ ആഴ്ചയിലെ ക്ലാസുകള്‍ പുനസംപ്രേക്ഷണം ചെയ്യുകയായികുന്നു. രണ്ടാംഘട്ടം തുടങ്ങുമ്പോഴും, നിർധനരുടെ മക്കളിൽ കുറേപ്പേർ പടിക്കു പുറത്തു തന്നെയാണ്.

ടിവി ഇല്ലാത്ത 28,00 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ കണ്ടെത്തല്‍. ഇവര്‍ക്ക് രണ്ട് ദിവസത്തിനകം സൗകര്യമേര്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. മെയ് അവസാനവാരം രണ്ടാഴ്ച കൊണ്ട് കുട്ടികൾക്കെല്ലാം സൗകര്യം ഒരുക്കുമെന്നുപറഞ്ഞ മന്ത്രിയാണ് ഇപ്പോൾ എല്ലാം രണ്ടു ദിവസം കൊണ്ട് ഒരുക്കുമെന്ന് വീണ്ടും പറഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ ദിവസമാണ്. അടുത്ത മൂന്ന് ദിവസത്തെ ടൈംടേബിള്‍ ആണ് വിക്ടേഴ്സ് ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിക്ടേഴ്സ് ചാനലില്‍ ജൂണ്‍ 15 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും ;
ടൈം ടേബിള്‍ ഇങ്ങനെയാണ്.

ജൂണ്‍ 15 (തിങ്കളാഴ്ച) ക്ലാസുകള്‍
പന്ത്രണ്ടാം ക്ലാസ് 08.30 ഇംഗ്ലീഷ്
പന്ത്രണ്ടാം ക്ലാസ് 09.00 ഫിസിക്സ്
പന്ത്രണ്ടാം ക്ലാസ് 09.30 അക്കൗണ്ടന്‍സി
പന്ത്രണ്ടാം ക്ലാസ് 10.00 സോഷ്യോളജിഒന്നാം ക്ലാസ് 10.30 പൊതുവിഷയം
പത്താംക്ലാസ് 11.00 ഭൗതികശാസ്ത്രം
പത്താംക്ലാസ് 11.30 രസതന്ത്രം
പത്താംക്ലാസ് 12.00 ഉറുദു
രണ്ടാംക്ലാസ് 12.30 ഗണിതം
മൂന്നാംക്ലാസ് 01.00 ഗണിതം
നാലാംക്ലാസ് 01.30 മലയാളം
അഞ്ചാംക്ലാസ് 02.00 ഹിന്ദി
ആറാംക്ലാസ് 02.30 സാമൂഹൃശാസ്ത്രം
ഏഴാംക്ലാസ് 03.00 മലയാളം
എട്ടാംക്ലാസ് 03.30 മലയാളം
എട്ടാംക്ലാസ് 04.00 ജീവശാസ്ത്രം
ഒൻപതാം ക്ലാസ് 04.30 ഭൗതികശാസ്ത്രം
ഒൻപതാം ക്ലാസ് 05.00 സാമൂഹ്യശാസ്ത്രം

Related Articles

Post Your Comments

Back to top button