വയനാട്ടിലെ വെങ്ങപ്പള്ളിയിൽ വ്യാപകമായ തോതിൽ അനധികൃത ഖനനത്തിന് നീക്കം.
KeralaNews

വയനാട്ടിലെ വെങ്ങപ്പള്ളിയിൽ വ്യാപകമായ തോതിൽ അനധികൃത ഖനനത്തിന് നീക്കം.

റവന്യൂ വകുപ്പിന്റെ നിയമങ്ങൾ കാറ്റിൽ പറത്തി വയനാടൻ ചുരത്തിനു മുകളിൽ വ്യാപകമായ തോതിൽ ഖനനത്തിന് നീക്കം. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി പഞ്ചായത്തിൽ തോട്ടഭൂമികൾ വ്യാപകമായി തരം മാറ്റിയാണ് ഖനനത്തിന് നീക്കം നടക്കുന്നത്. കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഒഴിവു കിട്ടിയ തോട്ട ഭൂമികളാണ് ഇത്തരത്തിൽ വ്യാപക തരം മാറ്റത്തിനു വിധേയമാകുന്നത്. ഒഴിവു കിട്ടിയ തോട്ട ഭൂമികൾ തോട്ടമായി തന്നെ നില നിർത്തണമെന്നാണ് നിയമത്തിനു വയനാടൻ ചുരത്തിനു മുകളിൽ പുല്ലുവിലായാണ്. പ്രതിഷേധിക്കാനോ, പ്രതികരിക്കാനോ ഒരൊറ്റ രാഷ്ട്രീയ പാർട്ടികളെയും കാണാനില്ല. പണത്തിനു മേൽ പരുന്തും പറക്കില്ലെന്നതാണ് ഇതിനു മുഖ്യ കാരണം. നിർമ്മാണ പ്രവർത്തനങ്ങളോ , ഏതെങ്കിലും തരത്തിലുള്ള വ്യവസായിക പ്രവർത്തനങ്ങളോ, ഭൂമി മുറിച്ചു വിൽക്കലോ ,ക്വാറി /ക്രഷർ തുടങ്ങിയവയോ ഒന്നും തന്നെ കെ എൽ ആർ സെക്ഷൻ 81 പ്രകാരം ഒഴിവു കിട്ടിയ തോട്ട ഭൂമികളിൽ അനുവദനീയമല്ല . ഇത്തരത്തിൽ തോട്ട ഭൂമി തരം മാറ്റപ്പെട്ടാൽ കെ എൽ ആർ നിയമ പ്രകാരം ഭൂമിയുടെ ഉടമസ്ഥർക്കെതിരെ റവന്യു വകുപ്പിന് നിയമ നടപടികൾ സ്വീകരിക്കാം. കനത്ത തുക പിഴയും ഈടാക്കാം. പക്ഷെ അനധികൃത ക്വാറി മാഫിയക്ക് വൈത്തിരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ പോലും ഒത്താശ ചെയ്തു കൊടുക്കുന്ന അവസ്ഥയാണ്.


നിയമങ്ങളെക്കുറിച്ചു പൊതുജനങ്ങൾക്കുള്ള അജ്ഞതയാണ് ക്വാറി/ നിർമ്മാണ മാഫിയയ്ക്ക് സഹായകരമാകുന്നതെന്നു ചില റവന്യു ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഭൂമാഫിയയുടെ കെണിയിൽ പെട്ട് ഇത്തരത്തിലുള്ള ഭൂമികൾ മുറിച്ചു വാങ്ങിയ നിരവധി പേർ ഇപ്പോൾ നിയമകുരുക്കിലാണ്. അഞ്ചും പത്തും സെന്റ്‌ വീട് വയ്ക്കാൻ വാങ്ങുന്ന സാധാരണക്കാരെ മുന്നിൽ നിർത്തിയാണ് പലപ്പോഴും ഭൂമാഫിയ തോട്ടഭൂമികൾ തരം മാറ്റുകയും മുറിച്ചു വിൽക്കുകയും ചെയ്യുന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും നേതാക്കളും ക്വാറി / ഭൂ മാഫിയകളുടെ പിണിയാളുകളാണ്‌ എന്നുവേണം പറയാൻ. ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്നതിനു കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇതെല്ലം കാറ്റിൽ പറത്തികൊണ്ടാണ് വെങ്ങപ്പള്ളിയിലെ ഖനന മാഫിയയുടെ പ്രവർത്തനം അരങ്ങുതകർക്കുന്നത്.

Related Articles

Post Your Comments

Back to top button