സിവിൽ സർവീസ് ചരിത്രത്തിൽഇടംപിടിച്ച് ആർ ശ്രീലേഖ ഐ.പി.എസ്.
News

സിവിൽ സർവീസ് ചരിത്രത്തിൽഇടംപിടിച്ച് ആർ ശ്രീലേഖ ഐ.പി.എസ്.

സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസു കാരിയെന്ന ചരിത്ര രേഖ ഇനി ആർ ശ്രീരേഖക്ക് സ്വന്തം. സംസ്ഥാനത്ത് ഡി ജി പി റാങ്കിൽ ആർ ശ്രീരേഖയെ ഫയര്‍ ഫോഴ്‌സ് മേധാവിയായി നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് ശ്രീലേഖക്ക് പുതിയ നിയമനം.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. സംസ്ഥാനത്തെ ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന ഒഴിവിലേക്കാണ് ശ്രീലേഖയ്ക്കും ശങ്കര്‍ റെഡ്ഡിക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പി.യായും ശ്രീലേഖ പ്രവർത്തിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി.യായും നാലുവർഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിലും ജോലി ചെയ്തിട്ടുണ്ട്.


എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. നിരവധി ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ ഒട്ടനവധി പുസ്തകങ്ങൾ ശ്രീരേഖ രചിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button