Kerala NewsLatest NewsUncategorized
സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെട്ട് ഹൈക്കോടതി: സർക്കാറിനോട് വിശദീകരണം തേടി
കൊച്ചി: കൊവിഡ് സാഹചര്യത്തിലും പരിധിയിൽ കവിഞ്ഞ എണ്ണം ആളുകളെ വച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെട്ട് ഹൈക്കോടതി. സർക്കാറിനോട് കോടതി വിശദീകരണം ചോദിച്ചു.
ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ച സർക്കാർ തീരുമാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.45ന് ഹരജി പരിഗണിക്കും.