കോവിഡിനെ തുടര്‍ന്ന് എ.എക്സ്.എന്നും ഇന്ത്യയിൽ മരിച്ചു.
NewsNationalBusiness

കോവിഡിനെ തുടര്‍ന്ന് എ.എക്സ്.എന്നും ഇന്ത്യയിൽ മരിച്ചു.

ലോക പ്രശസ്ത ടെലിവിഷൻ ചാനലായ എ.എക്സ്.എന്നും കോവിഡിനെ തുടര്‍ന്നു മരിച്ചു. എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. 21 വര്‍ഷമായി നടത്തി വന്ന സംപ്രേഷണം നിർത്തുന്നതായി എ.എക്സ്.എന്‍ അറിയിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് സംപ്രേക്ഷണം നിര്‍ത്തുന്നതില്‍ എത്തിച്ചതെന്നാണ് കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
ചാനലിന്‍റെ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം അവസാനിപിക്കുകയാണ്.
എ.എക്സ്.എന്‍, എ.എക്സ്.എന്‍ എച്ച്.‍ഡി ചാനലുകളാണ് സോണി പിക്ചേഴ്സ് നെറ്റ്‍വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകോത്തര സിനിമകളും, ഹൃദ്യമായ പരിപാടികളും കൊണ്ട് ജനഹൃദയങ്ങളെ പിടിച്ചടക്കിയ എ.എക്സ്.എന്‍ ൽ സിനിമകളും വിനോദ പരിപാടികളുമായിരുന്നു പ്രധാന ഉള്ളടക്കം. ഗോസ്റ്റ് ഹണ്ടേഴ്സ്, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ടോപ് ഗിയര്‍, ഫിയര്‍ ഫാക്ടര്‍, മിനുറ്റ് ടു വിന്‍ ഇറ്റ്, റിപ്ലീഴ്സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ദി അമേസിങ് റെയിസ് എന്നിവ പ്രേക്ഷക പ്രീതി നേടിയ പരിപാടികാലിൽ ശ്രദ്ധേയമായിരുന്നു. എ.എക്സ്.എനിന്‍റെ സംപ്രേക്ഷണം അവസാനിപ്പിക്കുന്നതിൽ എം.ടി.വി ഇന്ത്യ ട്വിറ്ററിലൂടെ തനകളുടെ വേദന പങ്കുവെക്കുകയുണ്ടായി. എം.ടി.വി ഇന്ത്യയുടെ ഒരു പ്രധാന ആശ്രയ കേന്ദ്രമായിരുന്നു എ.എക്സ്.എന്‍.

https://twitter.com/AXNIndia/status/1278194655469813760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1278262426337570817%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fsection%2Flatest-news

Related Articles

Post Your Comments

Back to top button