'ഇസ്‍ലാമിക തീവ്രവാദികള്‍ തന്നെ'; ഫേസ്ബുക്ക് പോസ്റ്റില്‍ കടകംപള്ളി ഉറച്ചുനില്‍ക്കുന്നു.
KeralaPoliticsLocal News

‘ഇസ്‍ലാമിക തീവ്രവാദികള്‍ തന്നെ’; ഫേസ്ബുക്ക് പോസ്റ്റില്‍ കടകംപള്ളി ഉറച്ചുനില്‍ക്കുന്നു.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യുവിന്‍റെ കൊലചെയ്യപ്പെട്ട് രണ്ട് വര്‍ഷമായ വ്യാഴാഴ്ച ഫേസ്ബുക്കില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറിച്ച വരികൾ വിവാദമായി.അഭിമന്യുവിനെ ഇല്ലാതാക്കിയത് ഇസ്‍ലാമിക തീവ്രവാദികളാണെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനം ആണ് ഉയര്‍ന്നത്.

അഭിമന്യു


അഭിമന്യു …
ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്…
നന്മ നിറഞ്ഞ ഈ ചിരി
പക്ഷേ, ഒരിക്കലും മായില്ല…
അഭിമന്യു കോറിയിട്ട
മുദ്രാവാക്യവും…
” വർഗീയത തുലയട്ടെ ” എന്നായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്.
ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അതാവാമെന്നും മന്ത്രി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ‘ഇസ്‍ലാമിക തീവ്രവാദികള്‍ തന്നെ’; ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും പറയുകയുണ്ടായി.
‘താന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത് അവര്‍ പറയട്ടെ. സൈബര്‍ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ’; മന്ത്രി കടകംപള്ളി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍റെ ഇസ്‍ലാമിക തീവ്രവാദികളെന്ന നിലപാടിനെതിരെ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവരുകയുണ്ടായി. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരമാണ് ശക്തമായ വിമര്‍ശനമുന്നയിച്ചത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അനില്‍കുമാറും കടകംപള്ളിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി.

https://www.facebook.com/kadakampally/?__tn__=kC-R&eid=ARAIUAX0PcLCavi_SPWOUhOII1RDsyuoHEM-87mjVKuTe4gREHrOAwcw_YFfJW8nqK_SjY5Zgpj0zI1W&hc_ref=ART46paOMpuS3cwG1WJ_qwndtrAapvO0D4RbnuUzPNVTlBzRxL-QrPd7KKCmsjXIbS0&fref=nf&__xts__[0]=68.ARBa_6QMnTTAdlnyAzPYck7dpt0pFK-dXMUWucjqq1GLQRT0AyYCgYCtOOy0jeKaA2hKLvV3RvWjv2wHGHbDDvZ9YEnZh7cxbUs2eD3vdlstRJ2Yfz8BIj2tfV6FbOkriELuVJRpQ0lmHnKyKnnt-i8-zrRnszgrdn0WiTzfPeZ_Elif30xrwiZxAcqCQ3Yrv80HuoXPfX6UiKV_MaDl9qeDd7gbxmfb-lJVofj_qJ2yzCJv2GTWtt1AsDehSqvzdIP-TNH7FYmd8DN_C-APMuRDN-EajUfHyHmcXl53NRzC2x-zkVaYQMVBs9cXSaGv-tSbdUm4otppyorKu4O2QtOOGg

Related Articles

Post Your Comments

Back to top button