സ്പ്രിങ്കളറിന് പിറകെ കാലാവസ്ഥാ പ്രവചനം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനൊരുക്കം.
NewsKeralaNational

സ്പ്രിങ്കളറിന് പിറകെ കാലാവസ്ഥാ പ്രവചനം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനൊരുക്കം.

ഐസ്ആര്‍ഒയും പ്രതിരോധ വകുപ്പും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കേന്ദ്രത്തിന്റെ കാലാവസ്ഥാ പ്രവചനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിശ്വാസമില്ല. ഇതിനാൽ കേരളത്തിന്റെ കാലാവസ്ഥാ കാര്യങ്ങൾ അറിയാൻ ഒരു സ്വകാര്യ കമ്പനിയ്ക്ക് 97 ലക്ഷം പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സ്‌കൈമെറ്റ്, ഐബിഎം വെതര്‍, എര്‍ത്ത് നെറ്റ് വര്‍ക്‌സ്, കമ്പനി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ദുരന്ത നിവാരണ ഫണ്ടിന്റെ 10 % ഉപയോഗിക്കാനാണ് തീരുമാനം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സ്വകാര്യ എജൻസികളെ ഏൽപ്പിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ രണ്ടുതട്ടിലാണ്. സ്വകാര്യ കമ്പനികളുമായി അടുത്ത് ബന്ധം പുലർത്തുന്ന ചില ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ ആഗ്രഹം അധികം.

2018 ലെ പ്രളയസമയത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ഉണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് സ്വകാര്യ കമ്പനിയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ഇതിനു കാരണമായി പറയുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യതയോടെ നല്‍കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് സാധിക്കുന്നില്ലെന്നാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാന്‍ കാലാവസ്ഥാ വകുപ്പിന് സാധിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ കാലാവസ്ഥാ വകുപ്പിന് 15 ഓട്ടോമേറ്റഡ് സ്‌റ്റേഷനുകളാണ് ഇപ്പോൾ ഉള്ളത്. 73 സ്ഥലങ്ങളിലെങ്കിലും സ്റ്റേഷനുകള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിറവേറ്റാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കഴിഞ്ഞില്ല എന്നതാണ് മുഖ്യ പരാതി. കാലാവസ്ഥാ വകുപ്പിനുള്ളതിനേക്കാള്‍ സ്റ്റേഷനുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കേരളത്തിലുണ്ടെന്നാണ് മുഖ്യമായി ഇതിനായി ചൂടിക്കാണിക്കുന്നത്.
ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കാലാവസ്ഥാ വകുപ്പ് വിസമ്മതിച്ചതും സര്‍ക്കാരില്‍ അതൃപ്തി ഉണ്ടാക്കി. തീരപ്രദേശങ്ങളിലും നഗരങ്ങളിലുമാണ് കാലാവസ്ഥാ വകുപ്പിന് നിരീക്ഷണ കേന്ദ്രങ്ങളുള്ളത്. ഹൈറേഞ്ച് മേഖലകളില്‍ നിരീക്ഷണ കേന്ദ്രങ്ങളില്ല എന്നതും മനംമാറ്റത്തിന് കാരണമായി പറയുന്നുണ്ട്.
അതേസമയം, കാലാവസ്ഥാ പ്രവചനത്തില്‍ സ്വകാര്യ കമ്പനികളേക്കാള്‍ കൃത്യത കാലാവസ്ഥാ വകുപ്പിനുണ്ടെന്നാണ് ഈ മേഖലയിലെ പ്രഗത്ഭർ പറയുന്നത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഐസ്ആര്‍ഒയും പ്രതിരോധ വകുപ്പുമെല്ലാം ശേഖരിക്കുന്ന വിവരങ്ങളെക്കാൾ വിലമതിക്കുന്ന വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് നൽകാനാവില്ലെന്നും, ശാസ്ത്ര കുതുകികളും പറയുന്നുണ്ട്. രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര കാലാവസ്ഥ വകുപ്പിന് ലഭിക്കുന്നുണ്ട്. പ്രവര്‍ത്തന പരിചയം കൈമുതലായുള്ള കാലാവസ്ഥാ വകുപ്പിനെ മാറ്റി സ്വകാര്യ എജൻസികളെ ഇക്കാര്യം ഏൽപ്പിക്കുന്നത് ഇന്ത്യൻ യൂണിന്റെ നിലവിലുള്ള ചട്ട വട്ടങ്ങൾക്ക് വിരുദ്ധമാകുമെന്നു മാത്രമല്ല, എന്തെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കേരളം എടുക്കുന്ന ഈ തീരുമാനം കേരളത്തിലെ ജനങ്ങളെ ആവും മുഖ്യമായും ബാധിക്കുക.

Related Articles

Post Your Comments

Back to top button