Latest NewsNationalUncategorized

പശുക്കടത്ത് ആരോപിച്ച്‌ രാജസ്ഥാനിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

ജയ്പൂർ: രാജസ്ഥാനിലെ ചിറ്റോർഗ്രാമിൽ പശുക്കളെ കടത്തിയെന്നാരോപിച്ച്‌ ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു. മധ്യപ്രദേശിലെ അച്ചാൽപൂർ സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. ബാബു ലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളും മറ്റൊരു സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പശുക്കളുമായി പോകുന്ന വാഹനത്തിലുള്ളവരെ ഒരു സംഘം ആക്രമിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ബാബു എന്നയാളുടെ ജീവൻ രക്ഷിക്കാനായില്ല. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഐജി സത്യവീർ സിംഗ് പറഞ്ഞു.

ആക്രമണകാരികൾ അവരുടെ ഫോണുകളും മറ്റ് രേഖകളും കവർന്നിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിനാണ് ഇവർ ഇരയായത്. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആക്രമകാരികൾ ഓടു രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് ഐജി സന്ദർശിച്ചു. കേസിൽ അന്വേഷണം ശക്തമായി നടക്കുകയാണെന്ന് ഐജി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button