ഇരിങ്ങാലക്കുടയിൽ ബിജെപി ചിഹ്നത്തിൽ ജേക്കബ് തോമസ്

കൊച്ചി/ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മുൻ ഡിജിപി ജേക്കബ് തോമസ് മത്സരിക്കും. ബിജെപി നേതൃത്വം ജേക്കബ് തോമസിനെ നേരിട്ടു ബന്ധപ്പെടുകയും ഇക്കാര്യത്തിൽ ധാരണയാവുകയും ചെയ്ത സാഹചര്യത്തിലാണ് മുൻ ഡിജിപി ജേക്കബ് തോമസ് തന്നെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ട്വൻ്റി 20യുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാൻ ജേക്കബ് തോമസ് നീക്കം നടത്തിയത് പാളിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിൻ്റെ വിആര്‍എസ് അംഗീകരിക്കാതെ വന്നതോടെ മത്സരരംഗത്ത് ഇറങ്ങാൻ കഴിയാതെ വന്നത്. ജോലിയിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ബിജെപി നേതൃത്വം ജേക്കബ് തോമസിനെ നേരിട്ട് ബന്ധപ്പെട്ടപ്പെടുകയും സ്ഥാനാര്‍ഥിത്വത്തിൽ തീരുമാനമാവുകയുമായിരുന്നു.
സംസ്ഥാനത്തെ ഒരു മണ്ഡലത്തിൽ ജേക്കബ് തോമസ് ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായോ പാര്‍ട്ടി ചിഹ്നത്തിലോ മത്സരിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിറകെയാണ് താൻ മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരിട്ട് സ്ഥിരീകരിചിരിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുസമ്മതരായവരെ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനുള്ള ബിജെപി ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ജേക്കബ് തോമസിൻ്റെ സ്ഥാനാര്‍ഥിത്വം എന്നുവേണം കരുതാൻ. മുൻ ഡിജിപിയായ ടിപി സെൻകുമാര്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.