ഡോളർ കടത്തിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും.
NewsKeralaGulfNationalLocal NewsCrime

ഡോളർ കടത്തിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും.

കൊച്ചി/ സംസ്ഥാനത്ത് വിവാദം സൃഷ്ട്ടിച്ച സ്വർണക്കടത്തുമായി ബന്ധപെട്ടു നടന്ന ഡോളർ കടത്തു കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ. ഹഖിനോട് ചൊവ്വാഴ്‍ച ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെ കസ്റ്റംസ് വീണ്ടു ചോദ്യം ചെയ്യാനിരിക്കുകയാണ്.

നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് പ്രോട്ടോകോള്‍ ഓഫീസര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഡോളർ കടത്ത് സംഭവങ്ങളുമായി ബന്ധപെട്ടു പ്രോട്ടോകോള്‍ ഓഫീസര്‍ നൽകിയ തിരിച്ചറിയല്‍ കാർഡുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായും സംശയിക്കുന്നുണ്ട്. നേരത്തെ അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പനെയും കസ്റ്റംസ് കേസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കെ അയ്യപ്പനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്.

Related Articles

Post Your Comments

Back to top button