EducationKerala NewsLatest NewsLocal NewsNews

പു​തി​യ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ല്‍ 12 വ​ര്‍​ഷ​ത്തെ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും മൂ​ന്ന് വ​ര്‍​ഷ​ത്തെ അം​ഗ​ന്‍​വാ​ടി/ പ്രീ ​സ്കൂ​ളിം​ഗ് കാ​ല​യ​ള​വു​മാ​ണു​ള്ള​ത്.

പ​ത്തും പ്ല​സ്ടു​വും എ​ന്ന നി​ല​വി​ലെ സ്കൂ​ള്‍ സമ്പ്രദായം പൊ​ളി​ച്ചെ​ഴു​തി പു​ത്ത​ന്‍ വി​ദ്യാ​ഭ്യാ​സ ന​യം. 5+3+3+4 എ​ന്ന മാ​തൃ​ക​യാ​ണ് പു​തി​യ ന​യ​ത്തി​ലു​ള്ള​ത്. നി​ല​വി​ലെ സമ്പ്രദാ​യ​ത്തി​ല്‍ ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ നാ​ല് വ​രെ ലോ​വ​ര്‍ പ്രൈ​മ​റി​യും (എ​ല്‍​പി) അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ ഏ​ഴ് വ​രെ അ​പ്പ​ര്‍ പ്രൈ​മ​റി​യും (യു​പി) എ​ട്ട് മു​ത​ല്‍ 10 വ​രെ ഹൈ​സ്കൂ​ളും 11, 12 ക്ലാ​സു​ക​ള്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യും എ​ന്ന രീ​തി​യി​ലാ​ണ് ത​രം​തി​രി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തി​യ​താ​യി വ​രു​ന്ന സം​വി​ധാ​ന​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി അ​ഥ​വാ ജൂ​നി​യ​ര്‍ കോ​ള​ജ് ഒ​ഴി​വാ​ക്ക​പ്പെ​ടും. പു​തി​യ വിദ്യാഭ്യാസ ന​യ​ത്തി​ല്‍ പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് സ്റ്റേ​ജു​ക​ള്‍ വേ​ര്‍​തി​രി​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളാ​യി​രി​ക്കും ഒ​ന്നാമ​ത്തെ സ്റ്റേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ക. തു​ട​ര്‍​ന്ന് 8-11 പ്രാ​യം, 11-14 പ്രാ​യം, 14-18 പ്രാ​യം എ​ന്നി​ങ്ങ​നെ ആ​യി​രി​ക്കും അ​ടു​ത്ത മൂ​ന്നു ഘ​ട്ട​ങ്ങ​ള്‍.

ഇ​തോ​ടെ 3-6 വ​രെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. പു​തി​യ സം​വി​ധാ​ന​ത്തി​ല്‍ 12 വ​ര്‍​ഷ​ത്തെ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​വും മൂ​ന്ന് വ​ര്‍​ഷ​ത്തെ അം​ഗ​ന്‍​വാ​ടി/ പ്രീ ​സ്കൂ​ളിം​ഗ് കാ​ല​യ​ള​വു​മാ​ണു​ള്ള​ത്. പ്രീ ​പ്രൈ​മ​റി സ്കൂ​ള്‍ മു​ത​ല്‍ ര​ണ്ടാം ക്ലാ​സ് വ​രെ​യാ​ണ് ഒ​ന്നാ​മ​ത്തെ ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ക. മൂ​ന്ന്, നാ​ല്, അ​ഞ്ച് ഗ്രേ​ഡു​ക​ള്‍ ര​ണ്ടാ​മ​ത്തെ സ്റ്റേ​ജി​ലും ആ​റ്, ഏ​ഴ്, എ​ട്ട് ഗ്രേ​ഡു​ക​ള്‍ അ​പ്പ​ര്‍ പ്രൈ​മ​റി​യി​ലും 9, 10, 11, 12 ഗ്രേ​ഡു​ക​ള്‍ ഹൈ ​സ്റ്റേ​ജി​ലും ഉ​ള്‍​പ്പെ​ടും.

ആ​ദ്യ​ത്തെ അ​ഞ്ചു വ​ര്‍​ഷ​ങ്ങ​ള്‍ ക​ളി​ക​ളി​ലൂ​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ​ഠ​നം സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ത​യാ​റാ​ക്കു​ക. ഏ​ര്‍​ലി ചൈ​ല്‍​ഡ് ഹു​ഡ് കെ​യ​ര്‍ ആ​ന്‍​ഡ് എ​ജ്യു​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ഗ​വേ​ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ആ​യി​രി​ക്കും ഈ ​ക്ലാ​സു​ക​ളി​ലെ പാ​ഠ്യ​ഭാ​ഗ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക. സെ​ക്ക​ന്‍​ഡ​റി സ്റ്റേ​ജി​ല്‍ ഓ​രോ വ​ര്‍​ഷ​വും സെ​മ​സ്റ്റ​റു​ക​ളാ​യി ത​രം തി​രി​ക്കും. ആ​കെ എ​ട്ട് സെ​മ​സ്റ്റ​റു​ക​ള്‍ ആ​യി​രി​ക്കും സെ​ക്ക​ന്‍​ഡ​റി സ്റ്റേ​ജി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ക. ഓ​രോ സെ​മ​സ്റ്റ​റി​ലും വി​ദ്യാ​ര്‍​ഥി അ​ഞ്ചു മു​ത​ല്‍ ആ​റു വ​രെ വി​ഷ​യ​ങ്ങ​ള്‍ ആണ് പ​ഠി​ക്കേ​ണ്ടി വരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button