Kerala NewsLatest NewsLocal NewsNews

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്നു, പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്കണം.

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ക​ന​ക്കു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ലും മ​ഴ ക​ന​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്ട് തൊ​ട്ടി​ല്‍​പാ​ലം പു​ഴ ക​ര​ക​വി​ഞ്ഞു. ഇ​വി​ടെ ഏ​ഴ് വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. പു​ഴ​ക​ളു​ടെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി. നേ​ര​ത്തെ, സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സാ​യു​ധ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ് അ​ദ്ദേ​ഹം ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു മാ​ത്ര​മേ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ പാ​ടു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മലയോരമേഖലയില്‍ ആണ് മഴ ശക്തമായിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്നു. തൊട്ടില്‍പാലം പുഴ കര കവിഞ്ഞ് ഒഴുകിയതോടെ ഏഴ് വീടുകളില്‍ വെള്ളം കയറി. ഇവരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കര കവിഞ്ഞ് ഒഴുകുന്നു. ജാനകികാടിനടുത്ത് തുരുത്തില്‍ കുടങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി.
മഴ ശക്തമാകുന്നതിനാല്‍ മുഴുവന്‍ പുഴകളുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ്. നാല് കുടുംബങ്ങളിലെ 14 പേരെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.

വ്യാഴാഴ്ച ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ര്‍,​ ​കാ​സ​ര്‍​കോ​ട് ​ജി​ല്ല​ക​ളി​ല്‍​ ​ഓ​റ​ഞ്ചും,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ര്‍,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ല്‍​ ​യെ​ല്ലോ​ ​അ​ല​ര്‍​ട്ടും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ഒറ്റപ്പെട്ടയിടങ്ങളി​ല്‍​ ​അ​തി​ശ​ക്ത​മാ​യ​ ​മ​ഴ​യു​ണ്ടാ​കുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. 24​ ​മ​ണി​ക്കൂ​റി​ല്‍​ 115.6​ ​മു​ത​ല്‍​ 204.4​ ​മി.​മീ​ ​വ​രെ​ മഴ​ ​ല​ഭി​ക്കും. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം,ഇടുക്കി, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,തൃശൂര്‍ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് റെയില്‍പാതയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പാമ്പാടിയിൽ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍മാന് പാമ്പുകടിയേൽക്കുകയുണ്ടായി. 45 മി.മി മഴയാണ് സംസ്ഥാനത്ത് ബുധനാഴ്ച ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button