2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി.
NewsKeralaBusiness

2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി.

12 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പടെ 2002 കോടിയുടെ 52 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി. തീരദേശ ഹൈവേയുടെ ഭാഗമായുള്ള അഴീക്കോട് – മുനമ്പം പാലത്തിന് 140 കോടിയും കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് 1030 കോടിയും അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് ആണ് അറിയിച്ചത്. മൊത്തം 42,405 കോടിയുടെ പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താവുന്ന 2000 കോടിയുടെ ഡയസ്പോറ ബോണ്ടുകള്‍ ഇറക്കുന്നതാണ്. ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും 1100 കോടി കടമെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്‍കലിന് നല്‍കിയ കിഫ്ബി പദ്ധതികളെക്കുറിച്ചു പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡിപിആറിന്റെ ഘട്ടത്തിലിരിക്കുന്ന പദ്ധതികളില്‍ നിന്ന് അവരെ ഒഴിവാക്കും. പകരം ഊരാളുങ്കലിന് ഈ കരാര്‍ നല്‍കും. ധനമന്ത്രി തോമസ് ഐസക് കിഫ്ബി ബോര്‍ഡ് തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Related Articles

Post Your Comments

Back to top button