

അൻപത്തൊന്പത് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് വഴി ഇന്ത്യ ലോകവ്യാപാര കരാര്‍ ലംഘിച്ചെന്ന് ചൈന. ചില പ്രത്യേക ചൈനീസ് ആപ്പുകളെ ലക്ഷ്യമിട്ട് വിവേചനപരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും ചൈനീസ് എംബസി വക്താവ് ആരോപിച്ചു. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് വഴി ഇന്ത്യയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും വക്താവ് പറഞ്ഞു.
തിങ്കളാഴ്ചയാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്കും ഹലോയും ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിക്കുന്നത്.
ഇന്ത്യയുടെ നടപടി ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ പരിശോധിക്കുകയാണെന്നുമാണ് ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്.
ഇതിനിടെ ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ച് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ പറ്റി ചൈനീസ് വക്താവ് ഒരക്ഷരം പ്രതികരിച്ചിട്ടില്ല. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം ആരംഭിക്കുന്നത് മുതല്‍ ചൈനയെ പറ്റി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോപിച്ചു കൊണ്ടാണ് ചൈന, ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിക്കുന്നത്.
Post Your Comments