Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsSabarimala
ശബരിമലയിൽ ഒരു ദിവസം 5000 പേർക്ക് ദർശനാനുമതി.

പത്തനംതിട്ട/ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ ശബരിമലയിൽ 5000 പേർക്ക് ദർശനാനുമതി നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിചച്ചതാണ് ഈ വിവരം. കോടതി വിധിപ്പകർപ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുക. ദർശനത്തിനെത്തുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്.