CovidEditor's ChoiceHealthKerala NewsLatest NewsNationalNews
കോവിഡ് വാക്സീന്റെ പരീക്ഷണത്തിന് കേരളവും

തിരുവനന്തപുരം/ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സീന്റെ പരീക്ഷണത്തിന് കേരളവും സമ്മതമറിയിച്ചു. ഹൈദരാബാദിലെ ഭാരത് ബയോടെക് നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഐസിഎംആറിന്റെയും സഹായത്തോടെ വികസിപ്പിക്കുന്ന കോവാക്സീൻ രണ്ടാം ഘട്ട പരീക്ഷണത്തിനാണ് കേരളവും തയ്യാറായിരിക്കുന്നത്. സ്വയം സന്നദ്ധരായി സർക്കാരിനെ സമീപിക്കുന്നവരിൽ അടുത്ത മാസമായിരിക്കും പരീക്ഷണം ആരംഭിക്കുക.
രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ച് കോവിഡ് മുക്തരായവരിലും ഇതുവരെ ബാധിക്കാത്തവരിലും വാക്സീന്റെ പരീക്ഷണം നടത്തും.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 375 പേരിൽ ആദ്യഘട്ടത്തിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നു. രണ്ടാം ഘട്ടത്തിൽ 12–65 പ്രായ വിഭാഗത്തിലെ 380 പേരിൽ പരീക്ഷണം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.