കോളേജുകൾ തുറക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം: യു ജി സി.

രാജ്യത്തെ സർവകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) മാർഗനിർദേശം പുറത്തിറക്കി.സംസ്ഥാന സർക്കാരിനു കീഴിൽ വരുന്ന സർവകലാ ശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ അതത് സർക്കാരുകൾക്ക് തീരുമാനമെടുക്കാം. കേന്ദ്രസർവകലാശാലകൾ, കേന്ദ്ര സർക്കാരിനു കീഴിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കാൻ അതത് സ്ഥാപനമേധാവിമാർക്ക് തീരുമാനമെ ടുക്കാമെന്നും യു.ജി.സി. അറിയിച്ചു.
ഇതിനായി വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ യു ജി സി പുറത്ത് വിട്ടു. ക്ലാസുകൾ തുടങ്ങുകയാണെങ്കിൽ കോവിഡ്-19 സുരക്ഷാമാനദണ്ഡ ങ്ങൾ പാലിക്കണമെന്നും നിർദേശിക്കുന്നു. സ്ഥാപനങ്ങൾ കൺടെ യ്ൻമെന്റ് സോണിലാണെങ്കിൽ പ്രവർത്തിക്കരുത്. കൺടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും സ്ഥാപന ത്തിൽ പ്രവേശിക്കരുത്. എല്ലാവരും ആരോഗ്യസേതു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. സ്ഥാപനമേധാവിയുടെ നിർദേശപ്ര കാരം അവസാനവർഷ വിദ്യാർഥികൾക്ക് അക്കാദമിക് ആവശ്യങ്ങൾ ക്ക് ഹാജരാകാം.