CinemaCrimeEditor's ChoiceKerala NewsLatest NewsLocal NewsMovieNews

ബിനീഷിനെ ചൊല്ലി അമ്മയിൽ തർക്കം,ബിനീഷിന്റെ രക്ഷക്ക് മുകേഷും, ഗണേഷും.

കൊച്ചി / ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കും,ദിലീപിനും താരസംഘടനായ അമ്മയിൽ രണ്ടു നീതി. ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നപ്പോൾ എം എൽ എ മാരായ താരങ്ങൾ മുകേഷും, ഗണേഷ് കുമാറും ബിനീഷ് കോടിയേരിയുടെ രക്ഷക്കെ എത്തുകയായിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പെടെയുള്ളവർ ബിനീഷ് കോടിയേരിയെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. നടിമാരായ ഹണി റോസ്, രചന നാരായണൻ കുട്ടി തുടങ്ങിയവരും ഇതേ നിലപാടിൽ ഉറച്ചുനിന്നപ്പോൾ, എംഎൽഎമാരായ മുകേഷ്, ഗണേഷ് കുമാർ എന്നിവർ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടിൽ എത്തുകയായിരുന്നു. ബിനീഷിനെ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ ചൊല്ലി രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്. ആരോപണ വിധേയനെ സംഘടനയിൽ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് പറഞ്ഞത്. നടൻ ദിലീപ് അറസ്റ്റിലായപ്പോൾ സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു പേർക്കു രണ്ടു നീതി പാടില്ലെന്നും നടിമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും, ഒടുവിൽ വിശദീകരണം ചോദിക്കാമെന്നനിലപാടിൽ എത്തിച്ചേരുന്ന ഉണ്ടായത്.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാൻ താരസംഘടനയായ ‘അമ്മ’ ഒടുവിൽ തീരുമാനിച്ചു. നടൻ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങളുടെ പേരിൽ രാജിക്കത്തു നൽകിയ നടി പാർവതി തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒടുവിൽ തീരുമാനിക്കപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button