CovidEditor's ChoiceHealthLatest NewsNationalWorld

കോവിഡിന്റെ കാലൻ എത്തി,അത്ഭുത മരുന്നെന്ന് ശാസ്ത്ര ലോകം,100 ശതമാനം ഫലപ്രാപ്തി.

വാഷിങ്ടൻ / യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീ കരിച്ചാൽ,മൊഡേണ വാക്സീന്റെ രണ്ടു ഡോസുകളിൽ ആദ്യത്തേത് ഡിസംബർ പകുതിയോടെ ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ കുത്തിവയ്ക്കും. ഇതിനായി യുഎസ് കമ്പനി മൊഡേണ, കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗാനുമതി തേടി യുഎസിലും യൂറോപ്പിലും ഉടൻ അപേക്ഷ നൽകാനിരിക്കുകയാണ്. കോവിഡി നെതിരെ മൊഡേണ വാക്സീന്റെ ഫലപ്രാപ്തി 94.1 ശതമാനമാണെ ന്നും ഗുരുതരമായ കേസുകളിൽ 100 ശതമാനം വരെ വാക്‌സിൻ ഫലപ്രദമാണെന്നും ആണ് കമ്പനി അവകാശപ്പെടുന്നത്. ‘ഞങ്ങളുടെ വാക്സീൻ കോവിഡ് മഹാമാരിക്കെതിരെ പുതിയതും ശക്തവുമായ ഉപകരണം നൽകുമെന്നാണു വിശ്വാസം. കഠിനമായ രോഗാവസ്ഥ, ആശുപത്രിവാസം, മരണം എന്നിവ തടയാനാകും.’ മൊഡേണ കമ്പനി സിഇഒ സ്റ്റെഫാനെ ബൻസെൽ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ സഹക രണത്തോടെ വികസിപ്പിച്ചെടുത്ത മൊഡേണ വാക്സീൻ യുഎസിൽ 30,000ലേറെ പേരിലാണ്‌ പരീക്ഷിച്ചു വരുന്നത്. മറ്റു കോവിഡ് വാക്‌ സിനുകൾ ഉള്ള പാർശ്വഫലങ്ങൾ ഇല്ല എന്നതും, ഗുരുതരമായ സുര ക്ഷാ ആശങ്കകളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും വാക്കിനെ മറ്റു വാക്‌സിനുകളിൽ നിന്നും വളരെ മുന്നിൽ എത്തിക്കുന്നു. കൊവിഡി നെതിരായ മൊഡോണ വാക്‌സിൻ അമേരിക്കയിലും യൂറോപ്പിലും ഉപയോഗിക്കാൻ അനുമതി വേണമെന്നാണ് കമ്പനി ഇപ്പോൾ ആവശ്യ പ്പെട്ടിരിക്കുന്നത്. വാക്‌സിൻ വിജയകരവും ഫലപ്രദവുമാണെന്ന് അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പരീക്ഷ ണത്തിൽ പങ്കെടുത്ത ആർക്കും ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായില്ല. കൊവിഡിനെതിരെ മികച്ച ഫലമായിരിക്കും വാക്‌സിൻ നൽകുക. ഇത് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ലഭ്യമായെന്നും കമ്പനി വ്യക്തമാക്കുന്നു.
കോവിഡിന്റെ ഗുരുതര രോഗബാധ തടയുന്നതിൽ വാക്‌സിൻ 100 ശതമാനം ഫലപ്രദമാണെന്നാണ് മൊഡോണ അവകാശപ്പെടുന്നത്. 30,000 പേരിൽ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിൻ സ്വീകരിച്ച പതിനൊന്ന് പേർക്കും മറ്റുവസ്‌തു നൽകിയ 185 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌ സിന് പകരം മറ്റ് വസ്‌തുക്കൾ നൽകിയ വിഭാഗത്തിൽ പെട്ടവർ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. ഇതിൽ നിന്നാണ് ഗുരുതര രോഗ ബാധ തടയുന്നതിൽ വാക്‌സിൻ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്ന് മൊഡോണ അറിയിക്കുന്നത്. അതേസമയം, അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറും, ജർമനിയുടെ ബയോഎൻടെക്കും കഴിഞ്ഞയാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മി നിസ്ട്രേഷന്റെ അംഗീകാരത്തിനായി അപേക്ഷിച്ചിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button