കെ.എസ്.എഫ്.ഇയിലെ പരിശോധന,രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം / കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോ ധനയില്‍ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് യാതൊരു പങ്കും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാദ്ധ്യമ സിന്‍ഡിക്കേറ്റുകളാണെന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. ശ്രീവാസ്തവക്ക് പൊലീസും ഫയര്‍ ഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ല. ശ്രീവാസ്തവയുടെ നിര്‍ദ്ദേശം ആരും സ്വീകരിക്കേണ്ട കാര്യവുമില്ല. കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാദ്ധ്യമങ്ങളിലേക്ക് വീണ്ടും വരുന്നുവെന്നാണ് മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് കൊണ്ട് മുഖ്യ മന്ത്രി പറഞ്ഞത്.
ഇതിനിടെ, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റൈഡുമായി ബന്ധ പെട്ടു പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സിനെ വിമര്‍ശിക്കുന്ന സി.പി.എം നേതാക്കൾ സംശയി ക്കുന്നത്. വിജിലന്‍സിന്റെ ഇക്കാര്യത്തിലുള്ള ഉദ്ദേശശുദ്ധിയെ സി.പിഐയും കുറ്റപ്പെടുത്തുന്നുണ്ട്. ക്രമക്കേടുകള്‍ അടക്കമുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോ ധനയെന്ന വിജിലന്‍സ് വാദമൊന്നും ധനമന്ത്രി ഐസക്കും സി.പി .എമ്മിൽ നിന്ന് വിജിലന്‍സിനെ കുറ്റപ്പെടുത്തിയവരും ചെവികൊ ള്ളുന്നില്ല. വിവാദമായ പൊലീസ് ചട്ടഭേദഗതിക്ക് പിന്നിലും ശ്രീവാ സ്തയാണെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അതേസമയം, വിജിലൻസിനെ കൂട്ടിൽ അടച്ച തത്തയാക്കിയിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിയേറുകയാണ്.