CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNationalNews

‘ഷക്കീല’ വരുന്നു, ഈ വര്‍ഷം ക്രിസ്മസ് അൽപ്പം ചൂടുള്ളതാക്കും.

‘ഈ വര്‍ഷം ക്രിസ്മസ് അൽപ്പം കൂടി ചൂടുള്ളതാകുന്നു’ എന്ന അടിക്കു റിപ്പോടെ ഷക്കീയുടെ ജീവിതം പ്രമേയമാക്കിയ ചിത്ര ത്തിന്റെ പോ സ്റ്റർ നിർമ്മാതാക്കൾ പുറത്ത് വിട്ടു. അശ്ലീല സിനിമകളിലൂടെ താര പ്രഭ നേടിയ ഷക്കീലയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന് ‘ഷക്കീല’ എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമ ക്രിസ്തുമസിന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നു. ഷക്കീലയുടെ വേഷത്തിൽ കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററിൽ ഉള്ളത്. പങ്കജ് ത്രിപതി, മലയാളി നടൻ രാജീവ് പിള്ള എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button