Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNewsPolitics

സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ്.

തിരുവനന്തപുരം/ സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങൾ വസ്തുത കളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും സ്പീക്കറുടെ ഓഫീസ്.
തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമാ യ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ല. വിദേശത്തുള്ള എല്ലാത്തരം സംഘടനകളുടെയും നിരന്തര മായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും ഉണ്ടായതെന്നും, മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്താ യതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു എന്നും സ്പീക്കറുടെ ഓഫീസ് പറയുന്നു. ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരി ച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ക്കു ള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടു ള്ളൂ. വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടന കളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്തുതാപരമല്ലാത്ത ആരോപണ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്ക ളയണമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button