കോവിഡ് വാക്സീന് പ്രഖ്യാപനം, മുഖ്യമന്ത്രി തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു.

തിരുവനന്തപുരം/ കോവിഡ് വാക്സീന് സംസ്ഥാനത്ത് സൗജന്യമായി നൽകുമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാഘട്ട തെരെഞ്ഞെടുപ്പിനു ഒരു ദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം തിരഞ്ഞെ ടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് ചട്ടം പറഞ്ഞിരിക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ഇല്ലാതെ സർക്കാരിന്റെ നയപരമായ വാഗ്ദാനം ഉണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിങ്കളാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ നിന്നാണു മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയതെന്നതും ചട്ടലംഘനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടണമെന്നാണ് വ്യവസ്ഥ. വീഴ്ച വരുത്തിയാൽ പരാതിയുടെ അടിസ്ഥാനത്തിലും, പരാതിയില്ലെങ്കിൽ പോലും സ്വമേധയാ തെരെഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുക്കേ ണ്ടതാണ്. മുഖ്യമന്ത്രി തന്നെ ചട്ട ലംഘനം നടത്തിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് നിർണ്ണായകമാണ്. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്നും ആരിൽനിന്നും കാശ് ഈടാക്കില്ലെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപി ച്ചിരിക്കുന്നത്. വാക്സിൻ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേ ണ്ടതാണ്. പക്ഷേ നൽകുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങൾക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറയുക യായിരുന്നു.
പെരുമാറ്റച്ചട്ടം സംബന്ധിച്ച കേസ് കോടതിയിലെത്തിയാല്‍ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കാന്‍ വരെ കോടതിക്ക് നിർദേശി ക്കാവുന്നതാണ്. ഇതിനു മുൻപുള്ള പല കേസുകളിലും താക്കീതു നൽകി വിട്ടയക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രമുഖർ പലരും പെരുമാറ്റ ചട്ടത്തിനു വിലകല്പിക്കാത്ത സ്ഥിതിവിശേഷ മാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. അതിന്റെ തെളിവ് തന്നെയാണ് മുഖ്യമന്ത്രിയുടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടുന്നത്. മുന്പുണ്ടായിട്ടുള്ള ഭൂരിഭാഗം പെരുമാറ്റചട്ട ലംഘനങ്ങളിലും താക്കീതു നല്കി വിട്ടയയ്ക്കുകയായിരുന്നു. ഈ കീഴ്വഴക്കമാണ് തെറ്റുകൾ ആവർത്തിക്കാൻ കാരണമാവുന്നത്.