ബാര്‍ ഡാൻസറായ ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം, ഡിഎൻഎ പരിശോധനാ ഫലം എത്തിയിട്ടില്ല.

മുംബൈ /ബിഹാർ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കെടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസെടുത്ത് ഒന്നര വർഷത്തിനുശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്. പരാതിക്കാരി 33കാരിയായ മുൻ ബാര്‍ ഡാൻസര്‍ ആണ്. വിവാഹ വാഗ്ദാനം നല്‍കി 9 വര്‍ഷത്തോളം ബിനോയ് പീഡിപ്പിച്ചെന്നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നത്.

ബിനോയ് കോടിയേരി വിവാഹിതനാണെന്ന് 2019 ൽ ആണ് യുവതി അറിയുന്നത്. 2015 വരെ മുംബൈയിലെ ഫ്ലാറ്റിന്‍റെ വാടകയും ജീവിതച്ചെലവും നല്‍കിയിരുന്നത് ബിനോയ് കോടിയേരി ആണെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. കുട്ടിയുടെ ഒന്നാം പിറന്നാളിന് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ബിനോയ് കോടിയേരി അത് പാലിച്ചില്ല. യുവതിയെയും, കുഞ്ഞിനെയും കാണാൻ പതിവായി ആശുപത്രിയിൽ ചെന്നിരുന്നു. ബാര്‍ ഡാൻസര്‍ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് ബിനോയ് യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു.
ബിനോയിയെ അന്ധേരി കോടതിയിൽ പോലീസ് 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലാബിൽനിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിയ്ക്കെതിരെ ബലാത്സംഗക്കേസ് നിലവിലുള്ളത് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ്. മുംബൈ സ്വദേശിനിയായ 33കാരിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പോലീസിൽ പരാതി നല്‍കിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിൽ ഉള്ളത്. നിലവിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എന്നാൽ കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കുന്നത്. യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിയ്ക്കെതിരെ 2019 ജൂൺ 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുൻപ് ദുബായിൽ ഒരു ബാര്‍ ഡാൻസറായി പ്രവര്‍ത്തിക്കുകയായിരുന്നു.