മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിന് കാരണക്കാരൻ പി.ജെ ജോസഫ്

കൽപ്പറ്റ / മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടതിന് കാരണം പി.ജെ ജോസഫെന്ന് ജേക്കബ്ബ് വിഭാഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് ഭരണം നഷ്ടപ്പെട്ടതിൽ പി.ജെ. ജോസഫിന് പങ്കുണ്ടന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം നേതാക്കൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തോണിച്ചാൽ ഡിവിഷനിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ക്ക് എതിരെ റെബലിനെ നിർത്തി തോൽപ്പിച്ചത് പി.ജെ ജോസഫിന്റെ മൗന അനുവാദത്തോടെയാണ്. യു.ഡി.എഫിന്റെ മുഴുവൻ സംസ്ഥാന നേതാക്കളും പ്രചരണത്തിന് വന്നിട്ടും ജോസഫ് ഗ്രൂപ്പിന്റെ ആരും എത്തുക ഉണ്ടായില്ല. ഇത് ബോധ പൂർവ്വമായിരുന്നു. യു.ഡി.എഫ് നേതൃത്വം റിബ്ബലിനെ പിൻവലിക്കാൻ ജോസഫ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടപ്പോൾ തങ്ങൾക്ക് സ്ഥാനാർത്ഥിയുമായി ബന്ധമില്ല എന്നാണു പറഞ്ഞിരുന്നത്. ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായ ജോസ് തലച്ചിറ ആണ് റിബല്ലിന് നേതൃത്വം നൽകിയത്. ഈ സഹചര്യത്തിൽ യു.ഡി.എഫ് ജില്ല, സംസ്ഥാന നേതൃത്വം ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ജോസഫ് ഗ്രൂപ്പ് ചോദിച്ച് വാങ്ങുകയും തോണിച്ചാൽ ബ്ലോക്ക് ഡിവിഷൻ ജേക്കബ് ഗ്രൂപ്പിന് നൽകുകയുമാണ് ചെയ്തത്. മീനങ്ങാടിയിൽ 2500 വോട്ടിന് തോറ്റത് ജോസഫ് ഗ്രൂപ്പിന്റെ ദുർബല നേതൃത്വമാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പി.ജെ ജോസഫ് ഏറ്റെടുക്കണം. സംസ്ഥാനത്ത് പല ജില്ലകളിലും ഇതു പോലെ റിബ്ബലുകളെ നിർത്തിയിട്ടുണ്ട്. ഇത് യു.ഡി.എ ഫിനെ ദുർബലമാക്കുന്ന തരത്തിലായിരുന്നു വെന്നും ജേക്കബ്ബ് വിഭാഗം എം.സി.സെബാസ്റ്റ്യൻ പറഞ്ഞു.