CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
ഇ ഡി കുറ്റപത്രം നൽകി, ബിനീഷിനെ പൂട്ടി.

ബെംഗളൂരു / കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബിനീഷ് അറസ്റ്റിലായി 60 ദിവസംതികയാനിരിക്കെ കുറ്റപത്രം സമർപ്പിക്കുക വഴി ബിനീഷിനു ജാമ്യം ലഭിക്കാനുള്ള സാധ്യതയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടച്ചത്. ബെംഗളൂരു കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒക്ടോബർ 29 നാണ് ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നത്. ബിനീഷ് അറസ്റ്റിലായി 60 ദിവസം തികയാനിരിക്കെയാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.