CovidEditor's ChoiceKerala NewsLatest NewsNationalNews

രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിന്റെ രണ്ടാം ഡ്രൈ റൺ

ന്യൂഡൽഹി / രാജ്യത്തെ എല്ലാ ജില്ലകളിലും വെള്ളിയാഴ്ച്ച കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടക്കും. രണ്ടാം ഘട്ട ഡ്രൈ റൺ ആണ് വെള്ളിയാഴ്ച്ച നടത്തുന്നത്.കോവിഡ് വാക്‌സിന്റെ വിതരണത്തിന് അനുമതി നൽകിയതോടെ വളരെ വേഗത്തിലുള്ള നടപടികളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏതാനും ജില്ലകളിൽ ഡ്രൈ റൺ കേന്ദ്രം നടത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ്, രണ്ടാം ഘട്ടമായി എല്ലാ സംസ്ഥാനങ്ങളിലും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് വാക്സിന്‍ വിതരണം 13 മുതല്‍ ആരംഭിക്കുമെന്നാണ് വിവരം. രാജ്യത്ത് കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ നാല് സംഭരണ കേന്ദ്രങ്ങളിൽ നിന്നും വ്യോമമാര്‍ഗമായിരിക്കും വാക്സിനെത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ വിതരണം ചെയ്യാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button