സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണം; ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്
NewsKeralaNationalLocal NewsCrime

സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണം; ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം / ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോ​ദ്യം ചെയ്യുന്നകാര്യത്തിൽ ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. സ്പീ​ക്ക​റു​ടെ സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന് കാണിച്ചാണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ക​സ്റ്റം​സി​ന് കത്ത് നൽകിയത്. നി​യ​മ​സ​ഭാ ച​ട്ടം ഉ​ദ്ധ​രി​ച്ചാ​ണ് സെ​ക്ര​ട്ട​റി​ ക​ത്ത് നൽകിയിരിക്കുന്നത്.
ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ക​സ്റ്റം​സ് ര​ണ്ട് ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​യ്യ​പ്പ​ൻ ഹാ​ജാ​യി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തി​ര​ക്കു​ള്ള​തി​നാ​ൽ ബുധനാഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് അ​യ്യ​പ്പ​ൻ രണ്ടാം തവണ ക​സ്റ്റം​സി​നെ അ​റി​യി​ക്കുകയായിരുന്നു. ബുധനാഴ്ച രാ​വി​ലെ പ​ത്തി​നു കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് അ​യ്യ​പ്പ​നു ക​സ്റ്റം​സ് ന​ൽ​കി​യ നോ​ട്ടീ​സി​ൽ ആവശ്യപ്പെട്ടിരുന്നത്. ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും എ​ത്താ​തി​രു​ന്ന​തി​നാളാണ്​ ക​സ്റ്റം​സ് ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ൽ വ​രി​ല്ലെ​ന്നും നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നും അ​യ്യ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടതിനെ തുടർന്നാണ് കത്ത് നൽകുന്നത്. സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ മൊ​ഴി​യി​ലെ വി​വ​ര​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യുടെ അന്വേഷണത്തിനായാണ് അ​യ്യ​പ്പ​നെ വി​ളി​ച്ചു വ​രു​ത്താ​ൻ ക​സ്റ്റം​സ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി ബാ​ഗേ​ജു​ക​ള്‍ എ​ത്തി​ച്ച സം​ഭ​വ​ത്തി​ലും സ്പീ​ക്ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളിലും,വ്യ​ക്ത​ത വരുത്താനാണ് മൊഴിയെടുക്കാൻ കസ്റ്റംസ് ഉദ്ദേശിച്ചിരുന്നത്.​ നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം ഇന്ന് നിയമോപദേശം തേടും.

Related Articles

Post Your Comments

Back to top button