വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു.

തിരുവനന്തപുരം / വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി.എസ്. ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ വസതിയിലേക്ക് വി.എസ് താമസം മാറ്റി. 2016 ജൂലൈയിലാണ് വി.എസ് ഭരണപരിഷ്ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഈ കാലയളവിൽ സർക്കാരിന് ആറ് റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിരുന്നു. രണ്ട് റിപ്പോർട്ടുകൾ കൂടി നൽകാനുണ്ട്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് വി.എസ് സ്ഥാനമൊഴിയുന്നത്. പുന്നപ്രയിലെ വീട്ടിലേക്ക് വരുവാൻ പാർട്ടി പ്രവർത്തകർ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ചികിത്സയ്ക്കായി തിരുവനന്തപുരത്ത് തന്നെ തുടരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.