DeathEditor's ChoiceKerala NewsLatest NewsNews

അച്ചൻകോവിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.

പുനലൂർ/ അച്ചൻകോവിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പുനലൂർ ശാസ്താംകോണം ശ്രീനന്ദനം വീട്ടിൽ മധുസൂദനൻ നായരുടെ മകനും,കോന്നി മന്നം മെമ്മോറിയൽ എൻഎസ്എസ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ ശ്രീലാൽ(20 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച മൂന്നു മണിയോടെ കോന്നി കീക്കമ്പാട്ട് കടവിൽ എത്തിയ ശ്രീലാൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം.

കമ്പ്യൂട്ടർ ലാബ് പ്രാക്ടിക്കലിന് വേണ്ടി കോളേജിൽ എത്തിയ ശ്രീലാൽ പ്രാക്ടിക്കലിന് ശേഷം ഉച്ചയോടെ കടവിൽ എത്തിയതായിരുന്നു.

കോന്നി പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കീക്കാമ്പാട്ട് കടവിന് ഇരുപത്തിയഞ്ച് മീറ്റർ താഴെ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button