‘എന്തേ ട്രംപിനിത്ര പിണക്കം’,ജോ ബൈഡന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ ഡിസി: എന്തേ ട്രംപിനിത്ര പിണക്കം…അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ഡൊണാള്‍ഡ് ട്രംപിന് പിണക്കമാണ്. ഈ തിരഞ്ഞെടുപ്പിലും ജയിക്കുമെന്ന അമിത വിശ്വാസമാണ് ട്രംപിനെ തളര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചതുമില്ല, ആകെ നാണക്കേടായി. പോരാഞ്ഞ് അനുയായികളുടെ വക ക്യാപിറ്റോള്‍ ആക്രമണവും. ലോകം മൊത്തം ഇപ്പോള്‍ ട്രംപിനെതിരെയാണ്. കുറ്റമറ്റ രീതിയില്‍ നടന്നൊരു തിരഞ്ഞെടുപ്പിനെ ട്രംപിനിതുവരെ അംഗീകരിക്കനായിട്ടില്ല.
അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അറിയിച്ചു .ചടങ്ങുകള്‍ക്ക് തൊട്ടുമുന്‍പ് അദ്ദേഹം ഫ്ലോറിഡയിലെ തന്റെ പാം ബീച്ച് റിസോട്ടിലേക്കാണ് പോകുമെന്നും അറിയിച്ചു .
പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്ണിലാണ് അദ്ദേഹം ഫ്ലോറിഡയിലേക്ക് പോകുന്നത്.സൈനിക കേന്ദ്രത്തില്‍വച്ച് ഔദ്യോഗിക യാത്രയയപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.