CinemaKerala NewsLatest News

‘ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത് വ്യാജനാണോ എന്നറിയാന്‍’;വിവാദത്തോട് പ്രതികരിച്ച് നടന്‍ മുരളി മോഹന്‍

കഴിഞ്ഞ ദിവസമാണ് നടന്‍ മുരളി മോഹന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് യുവതിയൊട് ചാറ്റ് ചെയ്ത വാര്‍ത്ത പുറത്തായത്. ഒട്ടേറെ ജനപ്രിയ സീരിയലുകളിലെ പരിചിത മുഖമാണ് നടന്‍ മുരളി മോഹന്റേത്. കാരണവര്‍ വേഷങ്ങളില്‍ മുരളി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ മുന്‍പ് അശ്വതി എന്ന എഴുത്തുകാരി അച്ചു ഹെലന്‍ എന്ന അക്കൗണ്ടില്‍ നിന്നും നടന്‍ വാട്‌സാപ്പ് നമ്ബര്‍ ചോദിച്ചു എന്നാരോപിച്ച് ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തിരുന്നു.

‘സില്‍മ നടനാണ്. വാട്‌സാപ്പ് നമ്പര്‍ കൊടുത്തില്ലേല്‍ പൊക്കോണം എന്ന്. താന്‍ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തില്‍ എന്നെ ചേര്‍ക്കണ്ട’ എന്നായിരുന്നു അശ്വതിയുടെ ക്യാപ്ഷന്‍. എന്നാല്‍ സംഭവം വിവാദമായതോടു കൂടി പ്രതികരണവുമായി മുരളീ മോഹന്‍ രംഗത്തെത്തി. സന്ദേശങ്ങള്‍ അയച്ചത് താന്‍ തന്നെയാണെന്നും അതുനുള്ള കാരണവും മുരളീ മോഹന്‍ വ്യക്തമാക്കുന്നു.
‘ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങി വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകള്‍ വരെ.

‘അതിനാല്‍ വാട്സ്ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജന്‍മാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്. വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്ബര്‍ ചോദിച്ചത്. ‘ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്ബര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല… മുരളീ മോഹന്‍ സന്ദേശം അയച്ചു എന്ന് പറഞ്ഞ് കൊണ്ട് അശ്വതി അറ്റാച്ച് ചെയ്തിരുന്ന അക്കൗണ്ട് നിലവില്‍ ‘ഡീആക്ടിവേറ്റ്’ ചെയ്ത നിലയിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button