ജയസൂര്യ നായകനാവുന്ന 'വെള്ളം' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു.
KeralaMovieNewsNationalLocal NewsEntertainment

ജയസൂര്യ നായകനാവുന്ന ‘വെള്ളം’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു.

ജയസൂര്യ നായകനാവുന്ന ‘വെള്ളം’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ലോക്ക് ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയാണ് ‘വെള്ളം’ജനുവരി 22നാണ് റിലീസ് ചെയ്യുന്നത്. മുഴുക്കുടിയനായ ഒരാളുടെ യഥാർത്ഥ ജീവിത കഥയാണ് സിനിമ പറയുന്നത്.

ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ- ജയസൂര്യ കുട്ടുകെട്ടിൽ ഒരുക്കിയ സിനിമയിൽ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

Related Articles

Post Your Comments

Back to top button