പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യരും
NewsKeralaNationalLocal News

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യരും

രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമാകുമ്പോൾ മഹാമാരിയെ ഇനിയെങ്കിലും അതിവേഗം തളക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനം. കേരളത്തിലും ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളും വാക്സിൻ സ്വീകരിക്കുകയാണ്.

വാക്‌സിൻ ഈ ദുരിതകാല ജീവിതത്തിനു മോചനമൊരുക്കുമെന്ന പ്രത്യാശക്കൊപ്പം പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യരും എത്തിയിരിക്കുന്നു. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനിൽപ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറഞ്ഞിരിക്കുന്നു.

മഞ്ജുവിന്‍റെ വാക്കുകൾ ഇങ്ങനെ.

നമസ്കാരം, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായുള്ള മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള്‍ ജയിക്കും. കൊവിഡ് വാക്സിന്‍ വിതരണ യജ്ഞത്തിന് ഒരേമനസ്സോടെ നമുക്ക് അണിചേരാം.

https://www.facebook.com/watch/?v=935113957236389

Related Articles

Post Your Comments

Back to top button