Kerala NewsLatest NewsPoliticsUncategorized

ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ വൈസ്പ്രസിഡൻ്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, സികെ പദ്മനാഭൻ, പികെ കൃഷ്ണദാസ്, മെട്രോമാൻ ഇ.ശ്രീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് എഎൻ രാധാകൃഷ്ണൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ഗണേശൻ, സഹ.ജനറൽ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിൻ്റെ പ്രഭാരി സി.പി രാധാകൃഷ്ണൻ, സഹപ്രഭാരി സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button