വളര്‍ന്നത് മോദിയുടെ താടിയോ ജി.ഡി.പിയോ? ചിത്രം പങ്കുവെച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: മോദിയുടെ താടി വളര്‍ച്ചയും ജി.ഡി.പി തകര്‍ച്ചയും താരതമ്യം ചെയ്ത് ശശി തരൂര്‍ എം.പി. മോദിയുടെ താടിയുടെയും ജി.ഡി.പി ഇടിവിന്‍റെയും ചിത്രം ട്വീറ്റ് ചെയ്താണ് തരൂരിന്‍റെ വിമര്‍ശനം. മോദിയുടെ താടി കൂടുന്നതിനനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി ഇടിയുകയാണെന്ന് തരൂര്‍ പരിഹസിക്കുന്നു.
2017-18 സാമ്ബത്തിക വര്‍ഷത്തില്‍ 8.1 ശതമാനം ജി.ഡി.പി ഉണ്ടായിരുന്നപ്പോള്‍ മോദിക്ക് കുറ്റിത്താടിയായിരുന്നു. പിന്നീട് വര്‍ഷാവര്‍ഷം ജി.ഡി.പി ഇടിയുന്തോറും മോദിയുടെ താടി കൂടിക്കൂടി വരികയാണ്.
2019 സാമ്ബത്തിക വര്‍ഷത്തില്‍ ജി.ഡി.പി 4.5 ആയി താഴ്ന്നു. എന്നാല്‍, മോദിയുടെ താടി കൂടുതല്‍ വളര്‍ന്നു. ഇത് രണ്ടിന്‍റെയും ചിത്രമാണ് തരൂര്‍ പങ്കുവെച്ചത്. മോദിയുടെ താടിവളര്‍ച്ചയുടെ അഞ്ച് ഘട്ടമാണ് ചിത്രത്തിലുള്ളത്.
ഈ സാമ്ബത്തിക വര്‍ഷത്തില്‍ ആദ്യ രണ്ട് പാദത്തില്‍ തകര്‍ച്ചയിലായിരുന്ന ജി.ഡി.പി മൂന്നാം പാദത്തില്‍ നേരിയ വളര്‍ച്ച കാണിച്ചിട്ടുണ്ട്. 0.4 ശതമാനമാണ് വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് വളര്‍ച്ചാനിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം നിരക്കായ -24.4 ശതമാനത്തിലെത്തിയിരുന്നു.