പ്രവാസികൾക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും.

വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തില്‍ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെസ്റ്റ് പോസിറ്റീവായാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തും. ആന്റിബോഡി ടെസ്റ്റ് നെഗറ്റീവായാലും ക്വാറന്റൈനില്‍ വിട്ട് വീഴ്ച പാടില്ല. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ലഘുഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച നടത്തിയ വാർത്ത സമ്മേളത്തിൽ പറയുകയുണ്ടായി.
സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാം ദിവസവും കൊവിഡ് കേസുകള്‍ നൂറ് കവിഞ്ഞു. 123 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 53 പേരാണ് വ്യാഴാഴ്ച കൊവിഡ് രോഗമുക്തി നേടിയത്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നും 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആണ് വന്നത്. സമ്പര്‍ക്കം മൂലം ആറ് പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. സംഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 113 ആയി. വ്യാഴാഴ്ച സംസ്ഥാനത്ത് 123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്- 24, ആലപ്പുഴ- 18, പത്തനംതിട്ട, കൊല്ലം-13, എറണാകുളം, തൃശൂര്‍- 10, കണ്ണൂര്‍- 9, കോഴിക്കോട്- 7, മലപ്പുറം- 6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം, കോട്ടയം, വയനാട്- 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് വിവരങ്ങള്‍.