മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കൊറോണ സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേയ്ക്ക് മാറ്റി
ന്യൂ ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കൊറോണ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം അദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ ചികിത്സ തേടിയിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്ത്യയിൽ വർധിച്ചുവരുന്ന ഡെൽഹി കേസുകളുമായി ബന്ധപ്പെട്ട് രോഗത്തെ പിടിച്ചുനിർത്താൻ അഞ്ചിന പരിഹാര മാർഗങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നിർദേശിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,73,810 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡെൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും. 68,631 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പ്രതിദിന കൊറോണ രോഗബാധയിൽ ഒന്നാമത്.