Kerala NewsLatest NewsLocal NewsNewsPolitics

യു.ഡി.എഫിലെ ഘടകക്ഷിക കക്ഷികളെ തീരുമാനിക്കുന്നത് പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ പ്രകാരം. കെ.സുരേന്ദ്രൻ.

യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്ന് തീരുമാനിക്കുന്നത് പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിച്ചാണെന്ന്ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണ്.‌ പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി മുസ്ലിം ലീഗ് നടത്തിയ സഖ്യ ചർച്ച ഇതിൻെറ തെളിവാണ്. കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ തിരുവനതപുരത്ത് പറഞ്ഞു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്.ഡി.പി.ഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button