CrimeLatest NewsNews

വീഡിയോ വൈറലായി, പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത എസ്.എച്ച്.ഒ യെ സർവീസിൽ നിന്ന് തൂക്കിയെറിഞ്ഞു.

ഉത്തർപ്രദേശ് പോലീസിന്റെ നീതി രഹിത കഥകൾ പലതും വാർത്തകളും വിവാദങ്ങളുമായിട്ടുണ്ട്. ഇപ്പോഴിതാ, പരാതിക്കാരിയായ സ്ത്രീക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത് മാനസികമായി പീഡിപ്പിച്ചു കൊണ്ട് ഉത്തർപ്രദേശ് പോലീസ് രാജ്യത്ത് ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത വിവാദ നായകനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ ബട്ടാണി പൊലീസ് സ്റ്റേഷനിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. ദിവസങ്ങളോളം തുടരുന്ന മോശം പെരുമാറ്റത്തില്‍ സഹികെട്ട പരാതിക്കാരി പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ബട്ടാണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭിഷ്മ് പാല്‍ സിംഗ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു പിന്നെ.
ബട്ടാണി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ഭിഷ്മ് പാല്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും ഡിയോറിയ എസ്.പി പിന്നീട് അറിയിക്കുന്നരുന്നു. ഇയാൾക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തുകയായിരുന്നു.
ഏതായാലും, ബട്ടാണി പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഭിഷ്മ് പാല്‍ സിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button