താമസിക്കുന്നത് കണ്ടെയ്‌മെന്റ് സോണിലെന്ന് വിശദീകരണം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ കോടതിയിൽ ഹാജരായില്ല.
NewsKeralaLocal NewsCrime

താമസിക്കുന്നത് കണ്ടെയ്‌മെന്റ് സോണിലെന്ന് വിശദീകരണം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ കോടതിയിൽ ഹാജരായില്ല.

കേസിൽ നിന്നും ഊരിയെടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബുധനാഴ്ചയും വിചാരണ കോടതിയില്‍ ഹാജരായില്ല. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞമാസം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അടുത്ത അവധിക്ക് നിര്‍ബന്ധമായും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നതാണ്. താന്‍ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണ്‍ ആയതിനാല്‍ കോടതിയില്‍ ഹാജരാകുന്നതിന് അനുമതി ലഭിച്ചില്ലെന്ന് ആണ് ബിഷപ് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഈ മാസം 13ലേക്ക് മാറ്റി.

കേസില്‍ ബുധനാഴ്ച പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കു ന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. കേസില്‍ സ്‌റ്റേ അനുവദിക്കണമെന്ന ബിഷപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അതേസമയം, കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related Articles

Post Your Comments

Back to top button