

തമിഴ്നാട്ടിലെ നെയ്‍വേലി ലിഗ്‌നെറ്റിലെ ബോയ്ലർ പൊട്ടിത്തെറി ച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരണപെട്ടു. 17 പേർക്ക് ആണ് സംഭവത്തിൽ പരിക്കേറ്റത്. പ്ലാന്‍റിലെ സെക്കൻഡ് സ്റ്റേജ് ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അപകടത്തിൽ ആറ് പേർ മരിച്ചെന്ന് കൂഡല്ലൂർ പോലീസ് സൂപ്രണ്ട് അഭിനവാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്ലാന്‍റിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് മാസത്തിൽ നടന്ന അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

Post Your Comments