BusinessCrimeKerala NewsLatest NewsLocal NewsNews

മഹേശന്റെ മരണത്തോടെ വെള്ളാപ്പള്ളിയും മകൻ തുഷാറും വെട്ടിലായി.

മൈക്രോ ഫിനാൻസ് കേസിൽ എസ്‌എന്‍ഡിപി നേതാക്കളായ വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും, യൂണിയന്‍ നേതാവ് കെ.കെ.മഹേശന്റെ മരണത്തോടെ വെട്ടിലായി. മഹേശന്‍ എഴുതി വെച്ചിരുന്ന ആത്മഹത്യ കുറിപ്പാണ് ഇക്കാര്യത്തിൽ മുഖ്യ തെളിവായി മാറിയിരിക്കുന്നത്. കഴിഞ്ഞദിവസം ആത്മഹത്യചെയ്ത എസ്‌എന്‍ഡിപി യൂണിയന്‍ നേതാവ് കെ.കെ.മഹേശന്‍ കുറ്റങ്ങളെല്ലാം തന്റെ പേരിൽ കെട്ടി വെക്കുന്നതായിട്ടാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ആത്മഹത്യ കുറിപ്പ് പുറത്തു വരുന്നതിനു മുൻപ് വരെ മഹേശൻ നിരപരാധിയാണെന്നും, കോ ഓർഡിനേറ്റർ എന്ന നിലയിൽ ക്ലാസ്സ് എടുക്കുന്ന ചുമതല മാത്രമാണ് മഹേശന് ഉണ്ടായിരുന്നതെന്നുംവെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നതാണ്.
വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. മഹേശൻറെ ഭാര്യക്കും, മക്കൾക്കുമായി എഴുതി വെച്ചിരുന്ന കത്തിലും, എല്ലാ കേസുകളും തന്റെ തലയിൽ വെക്കാൻ ശ്രമിക്കുന്നതായി മഹേശൻ ആരോപിച്ചിരുന്നു. മഹേശൻറെ മരണം സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു വരെ വെള്ളാപ്പാള്ളി പറഞ്ഞിരുന്നതാണ്. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളും, മഹേശൻറെ ഭാര്യക്കും, മക്കൾക്കും മഹേശൻ എഴുതി വെച്ച വിവരങ്ങളും പുറത്തുവന്നതോടെയാണ്എല്ലാം വെള്ളാപ്പള്ളിക്കും, മകൻ തുഷാറിനുമെതിരെ തല കീഴായി മറിയുന്നത്.

കെ.കെ.മഹേശന്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോൾ യോഗം വൈസ് പ്രസിഡണ്ടും, വെള്ളാപ്പള്ളിയുടെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മഹേശനെ ആരാണ് കരുവാക്കിയതെന്നത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മൈക്രോഫിനാന്‍സ് ഇടപാടില്‍ കാണാതായ 15 കോടിയുടെ ഉത്തരവാദി മഹേശനാണെന്നാണ്തുഷാര്‍ ആരോപിച്ചിരിക്കുന്നത്. മഹേശന്‍ ഒറ്റക്കാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും, ഭീഷണിപ്പെടുത്തി ക്രമക്കേടില്‍ നിന്നൊഴിയാനായിരുന്നു മഹേശന്റെ ശ്രമമെന്നുമൊക്കെ
തുഷാർ നിരത്തിയിരിക്കുന്ന ആരോപണങ്ങൾ തന്നെ ദുരൂഹരതയും, കപ്പലിലെ കള്ളന്മാരിലേക്കും വിരൽ ചൂണ്ടുകയാണ്. ആത്മഹത്യക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതിയെന്നും തുഷാര്‍ തൊടുപുഴയില്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം,വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതെന്നാണ് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുള്ളത്.

ഇതിനിടെ, എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് കേസ്സ് എടുക്കുകയാണെങ്കിൽ മുഖ്യ പ്രതിയാവുക എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരിക്കുമെന്നതിനും സൂചനകൾ ഉണ്ട്. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതാണ്. ആത്മഹത്യാ കുറിപ്പിൻ്റെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം വെള്ളാപ്പള്ളി നടേശനെയും മനേജൻ കെ.എൽ അശോകനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം, ഹൈക്കോടതി കർശനമായി ആവശ്യപ്പെടും വരെ കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കാര്യത്തിൽ അയഞ്ഞ സമീപനമാണ് ക്രൈം ബ്രാഞ്ച് എടുത്തിരുന്നത്. നീട്ടികൊണ്ടു പോകുന്ന കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കാൻ കോടതി ആവശ്യപ്പെട്ടതോടെയാണ്
വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തയ്യാറായത്. കോളേജിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തില്‍ പിരിച്ച 1,02,61,296 രൂപയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് ആ കേസ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂണ്‍ 22 ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എസ്.എന്‍. ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന കൊല്ലം സ്വദേശി പി സുരേഷ് ബാബു 2004 ല്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ ആണ് ആ കേസിൽ അന്വേഷണം ആരംഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button